Read Time:1 Minute, 9 Second
ചെന്നൈ: നടി ഷക്കീലയെ ദത്തുപുത്രി ശീതൾമർദിച്ചതായി പോലീസ് പരാതി.
ഷക്കീലയുടെ ദത്തുപുത്രിയാണ് ശീതൾ.
തള്ളിയിടുകയും ക്രൂരമായി മര്ദ്ദിക്കുകയും ചെയ്തുവെന്നാണ് വളര്ത്തുമകള്ക്കും ബന്ധുക്കള്ക്കും എതിരെ നടി ആരോപിക്കുന്നത്.
ഇന്നലെ വൈകീട്ടാണ് സംഭവം. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മര്ദ്ദനമേറ്റു.
പരിക്കേറ്റ് അഭിഭാഷക ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സ തേടി.
കോയമ്പേട് പൊലീസില് സൗന്ദര്യ പരാതി നല്കിയിട്ടുണ്ട്.
വളര്ത്തുമകള് ശീതളും ശീതളിന്റെ അമ്മയും സഹോദരിയും ചേര്ന്നാണ് ഷക്കീലയെയും അഭിഭാഷകയെയും മര്ദ്ദിച്ചത്.
നടി ഷക്കീലയെ മർദിക്കുകയും താഴേക്ക് തള്ളുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ കോടമ്പാക്കം പോലീസ് അന്വേഷണം തുടങ്ങി.