ചെന്നൈ: കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ളതിനെ അപേക്ഷിച്ച് ചെന്നൈയിൽ രാത്രി ജീവിതം ഇപ്പോൾ സജീവമാണ്.
അശോക് നഗറിലെ ഗ്രേസ് ഇന്റർനാഷണൽ ഫുഡ് കോർട്ട് യുവാക്കൾക്കും സിനിമാപ്രേമികൾക്കും സൂര്യാസ്തമയത്തിനു ശേഷം അത്ഭുതകരമായ റോസ് മിൽക്ക് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള ജനപ്രിയ രാത്രി ഹാംഗ്ഔട്ട് സ്ഥലങ്ങളിൽ ഒന്നായി മാറുകയാണ്.
ശുദ്ധമായ പശുവിൻ പാൽ ഉപയോഗിച്ചാണ് പാനീയം നിർമ്മിച്ചിരിക്കുന്നത്. പാല് കുടിക്കാത്ത പല യുവാക്കളും റോസ് എസെൻസ് ഉള്ളതിനാൽ ഈ റോസ് മിൽക്ക് ഉൽപ്പന്നങ്ങൾ കുടിക്കുന്നുണ്ട്. എസെൻസ് ആകട്ടെ ജൈവരീതിയിൽ തയ്യാറാക്കുന്നതാണെന്നും അവൾ പറയുന്നു.
2021 മുതൽ പ്രവർത്തിക്കുന്ന ഈ ഫുഡ് കോർട്ടിൽ റോസ് മിൽക്ക്, ഫ്രഷ്, കബാബുകൾ, ഹോട്ട് മോമോസ്, ബർഗറുകൾ, വാഫിൾസ് എന്നിവയുൾപ്പെടെ നിരവധി ഓപ്ഷനുകളുള്ള അഞ്ച് ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകളും ഒമ്പത് കിയോസ്കുകളും (ചെറിയ കട) ഉണ്ട്. ഗ്രേസ് ഇന്റർനാഷണൽ ഫുഡ് കോർട്ട് 11,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഒരു
പ്രവൃത്തിദിവസങ്ങളിൽ, ഈ ഫുഡ് കോർട്ട് ഏകദേശം 2,000 ത്തോളം പേരാണ് എത്തുന്നത്, എന്നാൽ വാരാന്ത്യങ്ങളിൽ എണ്ണം ഇരട്ടിയാകുകുന്നതാണ് പതിവ്.
എന്നാൽ ഉത്സവ കാലങ്ങളിലും അവധി ദിവസങ്ങളിലും കാൽനടക്കാരുടെ എണ്ണം 5000 കടക്കും.
ശനി ഞായർ ദിവസങ്ങളിൽ ഈ കടയിലെത്തിയാൽ രണ്ട് ഡസനിലധികം പേർ ഈ റോസ് മിൽക്ക് രുചിക്കാനായി ഈ കൗണ്ടറിൽ കാത്തുനിന്ന കാഴ്ച കാണാൻ സാദിക്കും.
ഇവിടെത്തെ ഭക്ഷണത്തിന്റെയും റോസ് മിൽക്കിന്റെയും ആവശ്യം കണക്കിലെടുത്ത്, ഈ ഫുഡ് കോർട്ടിന്റെ ഉടമസ്ഥൻ ഏതാനും മീറ്ററുകൾ അകലെ ഒരു ഫുഡ് സ്ട്രീറ്റ് തുറക്കാൻ ഒരുങ്ങുകയാണ്. മെയ് അവസാനത്തോടെ ഇത് പ്രവർത്തനക്ഷമമാകും എന്നും ഉടമസ്ഥൻ കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന ഫുഡ് സ്ട്രീറ്റിൽ 15 ഷോപ്പുകൾ ഉണ്ടായിരിക്കുമെന്നും ഇത് ഫയർ സ്റ്റേഷന്റെ അടുത്ത് തന്നെ ആണ് ആരംഭിക്കാൻ പദ്ധതിയിടുന്നത് എന്നും ഗ്രേസ് ഇന്റർനാഷണൽ ഫുഡ് കോർട്ടിന്റെ പ്രൊപ്രൈറ്റർ ജി. ചാൾസ് വസന്തകുമാർ പറഞ്ഞു, ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ നിന്നാണ് (CMRL) ഒരു നിശ്ചിത കാലയളവിലേക്ക് ഈ പ്രോപ്പർട്ടി വാടകയ്ക്കെടുത്തിട്ടുള്ളത്.
വരാനിരിക്കുന്ന ഫുഡ് സ്ട്രീറ്റിനുള്ള സ്ഥലവും സിഎംആർഎലിന്റേതാണ്. 2,500 ചതുരശ്ര അടി സ്ഥലത്താണ് ഭക്ഷണ തെരുവ് വരുന്നത്, എന്നും ശ്രീ വസന്തകുമാർ പറയുന്നു.
“വിദ്യാർത്ഥികളും സുഹൃത്തുക്കളും കൂടാതെ നൈറ്റ് ഷോ സിനിമ കണ്ടതിന് ശേഷം ധാരാളം കുടുംബങ്ങളും റോസ് മിൽക്ക് കുടിക്കാൻ ഇവിടെയെത്താറുണ്ട്.
ഇതുപോലുള്ള കൂടുതൽ കടകൾ തുറക്കുന്നതോടെ ചെന്നൈയുടെ രാത്രി ജീവിതം കൂടുതൽ ഊർജ്ജസ്വലമാവുകയാണ്.