Read Time:46 Second
ചെന്നൈ : സംസ്ഥാനത്ത് നടക്കുന്ന ഖേലോ ഇന്ത്യ യുവജന കായികമേളയിൽ പെൺകുട്ടികളുടെ സ്ക്വാഷിൽ മലയാളിയായ നിരുപമ ദുബേ വെള്ളി നേടി.
മഹാരാഷ്ട്രയുടെ രണ്ടാംനമ്പർ താരമായ നിരുപമയെ ചെന്നൈയിൽ നടന്ന ഫൈനലിൽ തമിഴ്നാടിന്റെ ഒന്നാംനമ്പർ താരമായ പൂജ ആരതിയാണ് പരാജയപ്പെടുത്തിയത്.
ചിത്രകാരിയും മലപ്പുറം താനൂർ സ്വദേശിയുമായ മഞ്ജുള പ്രഭാകരൻ ദുബേയുടെയും മഹേഷ് ദുബേയുടെയും മകളാണ് നിരുപമ. മഹാരാഷ്ട്രയിലെ താനെയിലാണ് താമസം.