ചെന്നൈ: തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ (ബെംഗളൂരു-സേലം ദേശീയ പാതയിൽ) തോപ്പൂർ ഘട്ട് റോഡിൽ നടന്ന ദാരുണമായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം നാല് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, അമിത വേഗതയിലെത്തിയ ട്രെയിലർ ട്രക്ക് പിന്നിൽ നിന്ന് രണ്ട് ലോറികളിൽ ഇടിക്കുകയായിരുന്നു.
കൂട്ടിയിടിയുടെ ആഘാതത്തിൽ മൂന്നാമത്തെ ട്രക്ക് രണ്ട് കാറുകളിൽ ഇടിക്കുകയും പിന്നീട് പാലത്തിൽ നിന്ന് വീഴുകയും ചെയ്തു. അപകടത്തിൽ പെട്ട വാഹനങ്ങൾ കത്തിനശിച്ചതോടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
വൈകുന്നേരം 5.30 ഓടെ ബെംഗളൂരുവിൽ നിന്ന് തിരുപ്പൂരിലേക്ക് പോകുകയായിരുന്ന നെല്ല് കയറ്റിയ ലോറി ധർമ്മപുരിയിൽ തോപ്പൂരിലെ ധർമപുരി-സേലം ദേശീയപാതയിലെ പാലത്തിൽ വെച്ച് നിയന്ത്രണംവിട്ട് രണ്ട് കാറുകളിലും പെയിന്റ് പൗഡർ നിറച്ച ലോറിയിലും മറ്റൊരു കണ്ടെയ്നർ വാഹനത്തിലും ഇടിച്ചാണ് സംഭവം നടന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.