Read Time:1 Minute, 26 Second
ചെന്നൈ: നടൻ വിജയ് ഉടൻ രാഷ്ട്രീയത്തിൽ എത്തുമെന്ന് സൂചന.
രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്തേക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വിജയ് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്.
അതേസമയം 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്നതാണ് വിജയുടെ തീരുമാനമെന്നും റിപ്പോർട്ട് ഉണ്ട്.
രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആരാധകസംഘടനയായ ‘‘വിജയ് മക്കൾ ഇയക്കം’’ തീരുമാനിച്ചിരുന്നു.
വായനശാലകൾ, സൗജന്യ ട്യൂഷൻസെന്ററുകൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
രാഷ്ട്രീയത്തിലിറങ്ങുമെന്ന വ്യക്തമായ സൂചന വിജയ് മുൻപ് നൽകിയിരുന്നു.