Read Time:1 Minute, 3 Second
ചെന്നൈ : തമിഴ്നാട് തെങ്കാശിയിൽ വാഹനാപകടത്തിൽ ആറു മരണം. പുളിയങ്കുടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന പുളിയങ്കുടി സ്വദേശികളായ കാർത്തിക്, വേൽ, മനോജ്, പോത്തിരാജ്, സുബ്രഹ്മണ്യൻ, മനോഹരൻ എന്നിവരാണ് മരിച്ചത്.
പുന്നയെക്കുളത്ത് പുലർച്ചെ നാല് മണിയോടെ കാർ എതിരെ വന്ന സിമന്റ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
കാറിലുണ്ടായിരുന്നവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 16-30 വയസ്സിനിടയിൽ പ്രായമുള്ളവരാണ് മരിച്ചതെന്നാണ് വിവരം.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.