Read Time:1 Minute, 19 Second
ചെന്നൈ : ഗവർണർ ആർ.എൻ. രവിക്ക് നേരരേ കരിങ്കൊടി കാട്ടാൻ ശ്രമിച്ച നാഗപട്ടണം എം.പി. എം. സെൽരാജ് അടക്കം ഇരുനൂറിലധികംപേർ അറസ്റ്റിൽ.
മഹാത്മാഗാന്ധിയെക്കുറിച്ചു നടത്തിയ പരാമർശത്തിന്റെ പേരിലായിരുന്നു തിരുവാരൂരിൽ ഗവർണർക്കുനേരേ പ്രതിഷേധം.
സി.പി.ഐ., സി.പി.എം, വി.സി.കെ. പ്രവർത്തകരായിരുന്നു കരിങ്കൊടിയുമായി പ്രകടനം നടത്തിയത്. ഗവർണർ വിശ്രമിച്ച ഗസ്റ്റ്ഹൗസിന് ലക്ഷ്യമാക്കിയെത്തിയ പ്രതിഷേധക്കാരെ പോലീസ് തടയുകയായിരുന്നു. തുടർന്ന് ഇവർ റോഡിൽ കുത്തിയിരുന്നു സമരം നടത്തി.
പിന്നീട് പോലീസ് സെൽരാജ് അടക്കമുള്ളവരെ അറസ്റ്റുചെയ്തു നീക്കുകയായിരുന്നു.
രാജ്യം സ്വാതന്ത്ര്യം നേടിയത് മഹാത്മാഗാന്ധിയുടെ പ്രവർത്തനഫലമായിട്ടല്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇതിന് കാരണക്കാരനെന്നുമുള്ള പരാമർശമാണ് ഗവർണർക്കുനേരേയുള്ള പ്രതിഷേധത്തിന് കാരണം.