ചെന്നൈ: നടന് വിജയ് യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയപാര്ട്ടി പ്രഖ്യാപനം ഉടന് ഉണ്ടാകുമെന്ന് റിപ്പോര്ട്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് തന്നെയായിരുന്നു തമിഴകത്ത് ചർച്ച.
പാര്ട്ടിയുടെ അധ്യക്ഷനായി വിജയിനെയും പ്രധാനഭാരവാഹികളെയും തെരഞ്ഞെടുത്തതായി റിപ്പോര്ട്ടുകൾ ഉണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷനില് രജിസ്ട്രേഷന് നടപടികള് പുരോഗമിക്കുകയാണെന്നും വിജയുമായി അടുത്ത വൃത്തങ്ങള് അറിയിച്ചു.
രജിസ്ട്രേഷന് മുന്നോടിയായുള്ള യോഗത്തില് ജനറല് കൗണ്സിലിലെ 200 ഓളം അംഗങ്ങളാണ് പങ്കെടുത്തത്.
കൗണ്സില് യോഗത്തില് പാര്ട്ടി ജനറല് സെക്രട്ടറി, ട്രഷറര്, എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.
2026ലെ നിയമസഭാ തെരഞ്ഞടുപ്പില് മത്സരിക്കാനാണ് തീരുമാനമെന്ന് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്.
പാര്ട്ടിയുടെ പേര് ഉള്പ്പടെയുള്ള മറ്റ് നടപടിക്രമങ്ങളെല്ലാം തീരുമാനിക്കാന് കൗണ്സില് വിജയ്ക്ക് അധികാരം നല്കി.