ഭർത്താവ് ബസിൽ നിന്ന് തള്ളിയിട്ട് ഗർഭിണിയായ 19കാരിയെ കൊന്നു

0 0
Read Time:1 Minute, 44 Second

ചെന്നൈ : തമിഴ്നാട്ടിൽ അഞ്ച് മാസം ഗർഭിണിയായ 19കാരിയെ ഭർത്താവ് ബസിൽ നിന്ന് തള്ളിയിട്ട് കൊന്നു.

തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. കൊല്ലപ്പെട്ട വളർമതിയുടെ ഭർത്താവ് വെമ്പാർപ്പെട്ടി സ്വദേശി പാണ്ഡ്യൻ അറസ്റ്റിലായി.

പിതാവ് സമ്മാനമായി വാങ്ങാനുള്ള യാത്രയിലാണ് വളർമതിയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയത്.

തമിഴ് നാട് സർക്കാറിന്‍റെ ബസിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ഭർത്താവ് മദ്യപിച്ചിരുന്നു. ബസിന്‍റെ പുറകിലെ വാതലിന്‍റെ സമീപത്തെ സീറ്റിലാണ് ഇരുവരും യാത്ര ചെയ്തത്.

യാത്രക്കിടെ നിസാര വിഷയത്തിൽ ഇരുവരും തമ്മിൽ തർക്കം തുടങ്ങുകയായിരുന്നു. കടന്നൽപ്പെട്ടി എന്ന സ്ഥലത്തെത്തിയപ്പോൾ അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ ബസിൽ നിന്ന് തളളിയിടുകയായിരുന്നു.

ബസിന്‍റെ പിൻഭാഗത്ത് മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ സംഭവം ആരും അറിഞ്ഞില്ല.

സംഭവം പാണ്ഡ്യൻ തന്നെയാണ് കണ്ടക്ടറെഅറിയിച്ചത്. വിവരം അറിഞ്ഞ ചനാർപ്പെട്ടി പൊലീസ് വളർമതി അപകടത്തിൽപ്പെട്ട സ്ഥലത്ത് എത്തുമ്പോഴേക്കും മരണം സംഭവിച്ചു.

എട്ട് മാസം മുമ്പാണ് പാണ്ഡ്യനും വളർമതിയും തമ്മിലുള്ള വിവാഹം നടന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts