Read Time:53 Second
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ചെന്നൈ മഹാനഗരപരിധിയിൽ ഉൾപ്പെടുന്ന ഒരു സീറ്റ് നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ്.
ചെന്നൈ സൗത്ത്, നോർത്ത്, സെൻട്രൽ എന്നിങ്ങനെ മൂന്ന് ലോക്സഭാ മണ്ഡലങ്ങൾ ചെന്നൈയിലുണ്ട്.
ഇവമൂന്നിലും ഡി.എം.കെയാണ് മത്സരിക്കുന്നത്.
എന്നാൽ ഇത്തവണ ഒരു സീറ്റ് നൽകണമെന്ന് ഡി.എം.കെ.യോട് ആവശ്യപ്പെട്ടുവെന്ന് ടി.എൻ.സി.സി. പ്രസിഡന്റ് കെ.എസ്. അഴഗിരി പറഞ്ഞു.
ചെന്നൈയോട് ചേർന്നുകിടക്കുന്ന തിരുവള്ളൂർ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്.
ഇത് വിട്ടുനൽകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.