സംസ്ഥാനത്ത് ഇനിമുതൽ പാഠപുസ്തകത്തിനൊപ്പം സൗജന്യ സ്പോർട്സ് കിറ്റ് നൽകും; ‘കലൈഞ്ജർ സ്പോർട്‌സ് കിറ്റ്’ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ഉദയനിധി

0 0
Read Time:1 Minute, 34 Second

ചെന്നൈ : മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്കൂളുകളിൽ പാഠപുസ്തകത്തിനൊപ്പം സൗജന്യമായി സ്പോർട്സ് കിറ്റ് നൽകുന്ന പദ്ധതിയുമായി തമിഴ്‌നാട് സർക്കാർ.

‘കലൈഞ്ജർ സ്പോർട്‌സ് കിറ്റ്’ എന്നപേരിലുളള പദ്ധതിക്ക് ഏഴിന് തിരുച്ചിറപ്പള്ളിയിൽ തുടക്കമാകും.

ചെന്നൈയിൽ നടന്ന ദേശീയ ഖേലോ ഇന്ത്യ മത്സരങ്ങളുടെ സമാപനച്ചടങ്ങിലാണ് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ പ്രഖ്യാപനം നടത്തിയത്.

12,000 ഗ്രാമപ്പഞ്ചായത്തുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി സ്പോർട്‌സ് കിറ്റുകൾ നൽകുമെന്ന് മന്ത്രി അറിയിച്ചു.

ഗ്രാമപ്രദേശങ്ങൾ, പാവപ്പെട്ട കുടുംബങ്ങൾ എന്നിവിടങ്ങളിൽനിന്ന് കായികപ്രതിഭകളെ വളർത്തിയെടുക്കുന്നതിനാണ് പദ്ധതിയെന്നും ഉദയനിധി പറഞ്ഞു.

കുട്ടികൾക്ക് പഠിക്കാൻ പുസ്തകങ്ങൾ നൽകുന്നതുപോലെ കായികരംഗത്ത് വിജയിക്കാൻ ഉപകരണങ്ങളും നൽകും.

അന്തർദേശീയതലത്തിൽ മത്സരിച്ചുജയിക്കാൻ കഴിയുന്ന ഒട്ടേറെ കായികതാരങ്ങളെ ഖേലോ ഇന്ത്യയിലൂടെ തിരിച്ചറിയാനായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts