Read Time:49 Second
ബെംഗളൂരു: എംജിആർ ചെന്നൈ സെൻട്രൽ – ബെംഗളൂരു – മൈസൂരു വീക്കിലി വന്ദേഭാരത് എക്സ്പ്രസ് (06037) സർവീസ് ദീർഘിപ്പിച്ചു.
നേരത്തെ ജനുവരി 31 വരെയായിരുന്ന ചെന്നൈ – മൈസൂരു വീക്കിലി വന്ദേഭാരത് സർവീസ് മാർച്ച് 27 വരെയാണ് ദീർഘിപ്പിച്ചിട്ടുള്ളത് എന്ന് ദക്ഷിണ പശ്ചിമ റെയില്വേ അറിയിച്ചു.
തിരിച്ചുള്ള സർവീസും (06038) മാർച്ച് 27 വരെ നീട്ടിയിട്ടുണ്ട്. ബുധനാഴ്ചകളിലാണ് ഇരുഭാഗങ്ങളിലേക്കും സർവീസ് നടത്തുന്നത്.
ഫെബ്രുവരി 7 മുതൽ മാർച്ച് 27 വരെ 8 ട്രിപ്പുകളില് സർവീസ് നടത്തും,