Read Time:1 Minute, 18 Second
ചെന്നൈ : തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിൽ (എസ്.ഇ.ടി.സി) ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കുന്നതിനായി സമ്മാന പദ്ധതിയുമായി ഗതാഗത വകുപ്പ്.
പ്രവൃത്തിദിവസങ്ങളിൽ (തിങ്കൾ മുതൽ വ്യാഴം വരെ) ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽനിന്ന് എല്ലാ മാസവും നറുക്കെടുത്ത് സമ്മാനം നൽകും.
ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്ന മൂന്ന് യാത്രക്കാർക്ക് നറുക്കെടുപ്പിലൂടെ 10,000 രൂപ വീതം സമ്മാനം നൽകും.
ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കുകയാണ് ലക്ഷ്യം. പ്രവൃത്തിദിവസങ്ങളിൽ 80,000 ബസ് ടിക്കറ്റുകളിൽ 7,000 മുതൽ 8,000 ടിക്കറ്റുകൾ മാത്രമാണ് ഓൺലൈൻ ബുക്കിങ് നടക്കുന്നത്.
ഗതാഗത വകുപ്പിന്റെ സാങ്കേതിക വിഭാഗമായ പല്ലവൻ ട്രാൻസ്പോർട്ട് അഡ്വൈസറി സർവീസസാണ് പദ്ധതി നടപ്പാക്കുന്നത്.