Read Time:47 Second
ചെന്നൈ : രാഷ്ട്രീയത്തിലിറങ്ങുന്നതിനുള്ള തീരുമാനത്തിന് ആശംസനേർന്ന രജനീകാന്തിന് നന്ദി അറിയിച്ച് വിജയ്.
ഫോണിൽവിളിച്ചു നന്ദി അറിയിച്ചുവെന്നാണ് വിജയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്ന് ലഭിക്കുന്നവിവരം. വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു രജനി ആശംസകൾ നേർന്നത്.
അടുത്തിടെ ലാൽ സലാമിന്റെ ഓഡിയോ റിലീസ് ചടങ്ങിൽ പ്രസംഗിക്കുമ്പോഴും വിജയിയെ രജനി പ്രകീർത്തിച്ചിരുന്നു.