Read Time:1 Minute, 6 Second
ചെന്നൈ : ശ്രീലങ്കയിൽനിന്ന് അഭയം തേടിയെത്തിയ അഞ്ചംഗ കുടുംബത്തെ തമിഴ്നാട് പോലീസ് രക്ഷപ്പെടുത്തി.
രാമനാഥപുരത്തെ മണ്ഡപം അഭയാർഥി ക്യാമ്പിലെത്തിച്ച ഇവരെ ചോദ്യം ചെയ്യുകയാണ്.
പുരുഷനും സ്ത്രീയും മൂന്ന് പെൺകുട്ടികളുമടങ്ങുന്ന സംഘം ശ്രീലങ്കയിലെ മാന്നാർ ജില്ലയിൽനിന്നാണ് ബോട്ടിൽ കയറിയത്.
ധനുഷ്കോടിക്കടുത്ത് ആദമമ്പലം മണൽത്തിട്ടിൽ ഇവരെ ഇറക്കിവിട്ടശേഷം ബോട്ട് സ്ഥലംവിട്ടു. 24 മണിക്കൂർ നേരം അവർ അവിടെ കഴിഞ്ഞു.
പിന്നീട് ശ്രീലങ്കൻ ബോട്ട് തിരിച്ചെത്തി അവരെ അവിടെനിന്ന് ഒന്നാം മണൽത്തിട്ടിൽ ഇറക്കിവിട്ടു. അവിടെനിന്നാണ് പോലീസ് കരക്കെത്തിച്ചത്.
കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.