Read Time:1 Minute, 17 Second
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിനടത്തുന്ന പദയാത്രയ്ക്കിടെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ കർഷകർക്ക് പാദപൂജ നടത്തി.
പദയാത്ര റാണിപ്പെട്ട് ജില്ലയിലെ ആർക്കോണത്തെത്തിയപ്പോഴാണ് വയോധികരായ 10 കർഷകദമ്പതിമാരുടെ കാൽകഴുകി പൂജ നടത്തിയത്.
എൻ മൺ എൻ മക്കൾ’ എന്നപേരിൽ നടത്തുന്ന പദയാത്ര 25-ന് തിരുപ്പൂരിൽ സമാപിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.
ഇവരുടെ കാൽകഴുകി പൂജ നടതിയതിന്ൽ പുറമെ ഇവരുടെ കാൽക്കൽ നമസ്കരിക്കുകയും ചെയ്തു.
പാർട്ടി കർഷക വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കർഷകർക്ക് സഹായവിതരണവും നടത്തി.
നാടിനായി അധ്വാനിക്കുന്ന കർഷകരുടെ കാൽകഴുകി അനുഗ്രഹം നേടാൻ അവസരം ലഭിച്ചത് വലിയ കാര്യമാണെന്ന് പാദപൂജ ചടങ്ങിനുശേഷം അണ്ണാമലൈ പറഞ്ഞു.