0
0
Read Time:1 Minute, 12 Second
ചെന്നൈ : തനിക്കെതിരേയുള്ള എഫ.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള തമിഴ്നാട് ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
കേസുമായി മുന്നോട്ടുപോകാമെന്ന് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് ഉത്തരവിട്ടു.
സേലത്തെ പരിസ്ഥിതി പ്രവർത്തകൻ വി.പീയൂഷാണ് അണ്ണാമലൈക്കെതിരേ രംഗത്തെത്തിയത്.
സാമൂഹിക മാധ്യമത്തിലൂടെ ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കുമിടയിൽ വർഗീയ അസ്വാരസ്യം വളർത്തുന്ന പരാമർശം അണ്ണാമലൈ നടത്തിയെന്നായിരുന്നു ആരോപണം.
സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.
ഇതേത്തുടർന്ന് സംസ്ഥാന സർക്കാർ നൽകിയ പരാതിയിൽ 2023 ൽ അണ്ണാമലൈയ്ക്കെതിരേ പോലീസ് കേസെടുത്തു.ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അണ്ണാമലൈ ഹൈക്കോടതിയെ സമിപിച്ചത്.