2026 ൽ വിജയ്‌ മുഖ്യമന്ത്രി കസേരയിൽ; ബുസി ആനന്ദ്

0 0
Read Time:1 Minute, 16 Second

ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും വിജയിക്കാനായി തമിഴ്നാട് വെട്രി കഴകം പ്രവർത്തിക്കണമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് അറിഞ്ഞ് പ്രവർത്തിക്കുന്ന നേതാവായിരിക്കും വിജയ് എന്നും വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ്.

2026ൽ വിജയ്‌യെ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിലോ നാഗപട്ടണത്തോ മത്സരിക്കാനാണ് വിജയ് ആലോചിക്കുന്നതെന്നാണ് വിവരം.

തെക്കൻ മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ആദ്യം ആലോചിക്കുന്ന അദ്ദേഹം, തിരുനെൽവേലിയിലോ തൂത്തുക്കുടിയിലോ നടത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ സമ്മേളനത്തിൽ പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചിഹ്നവും കൊടിയും പുറത്തുവിടുകയും ചെയ്യും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts