വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് ഉർഫി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇടം നേടാറുള്ളത്.
പലപ്പോഴും ഉർഫിയുടെ വസ്ത്രങ്ങൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരാറുള്ളതെങ്കിലും അതൊന്നും താരം കാര്യമാക്കാറില്ല.
പ്രമുഖ മാധ്യമങ്ങളോട് സംസാരിക്കവെ താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുന്നത്.
വീട്ടിൽ നഗ്നയായി ഇരിക്കാനാണ് ഏറെ ഇഷ്ടമെന്ന് ഉർഫി പറയുന്നു. മുംബൈയിൽ മൂന്ന് മുറിയുള്ള വീട് വാങ്ങിയത് അതിനാണ്.
വീട്ടിൽ ഞാൻ ഒരു വസ്ത്രം പോലും ധരിക്കാറില്ലെന്നും ഉർഫി പറഞ്ഞു. നേരത്തെ അലർജിയായത് കൊണ്ടാണ് അൽപ വസ്ത്രങ്ങൾ ധരിക്കുന്നതെന്നും മുഴുവൻ കവർ ചെയ്യുന്ന വസ്ത്രം ധരിച്ചാൽ ശരീരം തടിച്ച് കുമിളകൾ വരുമെന്നും ഉർഫി പറഞ്ഞിരുന്നു.
ഇതൊരു ഗുരുതരമായ അവസ്ഥയാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഉർഫി വ്യക്തമാക്കിയിരുന്നു.
എന്റെ ഫോട്ടോ ഒരു പോൺ സൈറ്റിൽ അപ്ലോഡ് ചെയ്യുമ്പോൾ എനിക്ക് പ്രായം 15 ആയിരുന്നു. എല്ലാവരും അന്ന് എന്നെ കുറ്റപ്പെടുത്തി. അച്ഛൻ പോലും എന്നെ ശിക്ഷിച്ചു. അത് ചെയ്തവനെ ആരും ഒന്നും പറഞ്ഞില്ല.
അന്നേരമാണ് ഞാൻ വീട് വിട്ടിറങ്ങുന്നത്. പത്ത് വർഷമായി ഞാൻ അച്ഛനോട് സംസാരിച്ചിട്ടില്ല. വീട് വിട്ടിറങ്ങിയ സമയം ഒരുപാട് കഷ്ടപ്പെട്ടു. ആളുകൾ മോശം കാര്യങ്ങൾ എന്നെ കുറിച്ച് പറയുമായിരുന്നു’ ഉർഫി പറഞ്ഞു.
ഉർഫിയുടെ വാക്കുകൾ ഇങ്ങനെ ‘ഞാൻ നഗ്നയാണ്… വീട്ടിൽ ഞാൻ ഒന്നും ധരിക്കാറില്ല. അതുകൊണ്ടാണ് മൂന്ന് മുറിയുള്ള വീട് ഞാൻ വാങ്ങിയത്. ഞാൻ വീട്ടിൽ ഒരു വസ്ത്രം പോലും ധരിക്കാറില്ല.
നേരത്തെ ഞാൻ താമസിച്ചിരുന്ന ഇടത്ത് എന്റെ മുറിയിൽ നാലഞ്ച് പേരുണ്ടാകുമായിരുന്നു. എന്നാലിപ്പോൾ വലിയ വീടെടുത്തു. നഗ്നയായി ചുറ്റിനടക്കുന്നു. വീട്ടിൽ മാത്രമല്ല, പുറത്തും നഗ്നനായി കറങ്ങാറുണ്ട്. മുകളിൽ പൈജാമയും താഴെ ടി-ഷർട്ടും ധരിക്കുമെന്നും ഉർഫി പറഞ്ഞു.