ചെന്നൈ: ഓൾ ഇന്ത്യാ മലയാളി കോൺഗ്രസ്സ് തമിഴ്നാട് കൃഷ്ണഗിരി ജില്ലാ കമ്മറ്റി ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഹൊസൂർ പി കെ അബു ഓഫീസിൽ വെച്ച് നടന്നു .
രാജ്യം ഭരിക്കുന്ന ഫാസിസ്റ്റു സർക്കാരിനെ വരുന്ന തിരഞ്ഞെടുപ്പിൽ പരാജയപെടുത്തുവാൻ ഓരോ കോൺഗ്രസ്സ് പ്രവർത്തകരും ശക്തമായി മുന്നിട്ടിറങ്ങണമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വേർതിരിച്ചു ഭരിക്കുന്ന ഈ സർക്കാരിനെ പുറത്താക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കഴിയുകയുള്ളു എന്ന് യോഗം ഉൽഘാടനം ചെയ്തുകൊണ്ട് ഓൾ ഇന്ത്യാ മലയാളി കോൺഗ്രസ്സ് നാഷണൽ കമ്മറ്റി കൺവീനർ സുനിൽ തോമസ്സ് മണ്ണിൽ പറഞ്ഞു .
ജില്ലാ പ്രസിഡന്റ് പി കെ അബു അധ്യക്ഷത വഹിച്ചു . ടി ഡി സുരേഷ് സ്വാഗതം ആശംസിച്ചു . ബാബു താന്നിവിള , മനോജ് കുമാർ , ജിംസൺ , മാത്യു തോമസ് , ഹാലി ജോസൺ , അജയൻ പൊയിലൂർ , ബിനു , അജീവൻ , ജി. സുരേന്ദ്രൻ പിള്ള , ഫസലുദീൻ ,റോഷ്മി എന്നിവർ സംസാരിച്ചു
പുതിയ ഭാരവാഹികൾ
പ്രസിഡൻ്റ് പി കെ അബു, വർക്കിംഗ് പ്രെസിഡന്റുമാർ: ബാബു കെ താന്നിവിള , സുരേഷ് ടി. ഡി, മാത്യു തോമസ് , ഹാലി ജോസൻ ,
വൈസ് പ്രെസിഡന്റുമാർ:
ജിംസൺ ഡേവിസ്, അജയൻ പൊയിലൂർ , ജി.സുരേന്ദ്രൻ പിള്ള, അജീവൻ കെ. വി, എം. ഫസലുദീൻ, ജനറൽ സെക്രട്ടറി: സി .മനോജ് കുമാർ ,
സെക്രട്ടറിമാർ:
സജീവ് എം കെ , അനിൽകുമാർ കെ ,
റോഷ്മി ടോമി , എമിൽ ഗോമസ്. എസ്സ് ,
ബ്രിജേഷ് . ബി ,
ട്രഷറർ ബിനു ജോൺ
എക്സിക്യൂട്ടീവ് അംഗങ്ങൾ
ശ്രീജിത്ത് .കെ. കെ , ജോഷി ടി .വർഗീസ് , മുജീബ് .ടി .വി , സുരേഷ് , ജിബിൻ , മുനീർ ഇ. വി