സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത് കുമാർ എൻഡിഎ സഖ്യത്തിലേക്കെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
ഇതിന്റെ ആദ്യ ഘട്ട ചർച്ചകൾ ശരത് കുമാർ പൂർത്തിയാക്കിയിരുന്നു. ഇപ്പോഴിതാ ക്ഷേത്രത്തിൽ പോയാൽ സംഘിയാവില്ലെന്ന ശരത് കുമാറിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.
രജനികാന്തിന്റെ അയോദ്ധ്യ സന്ദർശനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ശരത്കുമാറിന്റെ മറുപടി.
അവസരം വന്നാൽ താനും അയോദ്ധ്യ സന്ദർശിക്കുമെന്നും ശരത്കുമാർ പറയുന്നു.
‘ഹിന്ദുത്വ സന്ദേശങ്ങൾ മാത്രമാണ് ബിജെപി നടത്തുന്നുവെന്ന ആളുകളുടെ ചിന്താഗതി തെറ്റാണ്. ഹിന്ദുത്വ സന്ദേശങ്ങൾ മാത്രമല്ല,
നല്ലൊരു ഭരണം കൂടി ബിജെപി ജനങ്ങൾക്ക് നൽകുന്നുണ്ട്. അതു മാത്രം ആരും പയുന്നില്ല.
ബിജെപി രാജ്യത്ത് നടത്തുന്നത് നല്ല ഭരണമാണെന്നും നടൻ ശരത് കുമാർ പറഞ്ഞു.
എന്തൊക്കെ മാറ്റങ്ങൾ വന്നാലും ചിലയാളുകളുടെ ചിന്തയിൽ മാറ്റം ഒന്നും വരാൻ പോകുന്നില്ല.
ഇത്തരം കാര്യങ്ങൾ ഇങ്ങനെ തന്നെ പോകും. രജനികാന്ത് അയോധ്യ ക്ഷേത്രത്തിൽ പോയതിൽ തെറ്റൊന്നും ഞാൻ കാണുന്നില്ല.
എനിക്ക് ഒരു അവസരം കിട്ടിയാൽ ഞാനും അയോധ്യയിലെ ക്ഷേത്രത്തിൽ പോകും. ഓരോ വ്യക്തിക്കും അവരുടേതായ ഓരോ വിശ്വാസങ്ങളുണ്ട്.