Read Time:1 Minute, 27 Second
ചെന്നൈ: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കന്യാകുമാരിയിലെ ഒരു ലോഡ്ജിൽ കാമുകനോടൊപ്പം എത്തിയ വിദ്യാർത്ഥിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കാമുകൻ പിടിയിൽ.
പെൺകുട്ടി ഭയന്നതോടെ ശബ്ദമുണ്ടാക്കുകയും തൊട്ട് മുറികളിലുള്ള താമസക്കാർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
ഉടൻ തന്നെ പോലീസ് എത്തി 2 പേരെയും പിടികൂടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു.
ആൺകുട്ടി മത്സ്യത്തൊഴിലാളിയാണെന്നും പെൺകുട്ടി കോളേജിൽ പഠിക്കുകയാണെന്നും വെളിപ്പെടുത്തി.
ഇരുവരും പ്രണയത്തിലായിരുന്നു. സംസാരിക്കാൻ എന്ന് പറഞ്ഞാണ് കുട്ടിയെ ലോഡ്ജിൽ എത്തിച്ചത്.
എന്നാൽ ലോഡ്ജിൽ എത്തിയ ഇരുവരും കലഹത്തിൽ ഏർപ്പെട്ടു. എന്നാൽ ഇയാളെ അനുസരിക്കാതെ കുട്ടി ഭയന്ന് നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് പോലീസ് വിദ്യാർത്ഥിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞയച്ചു.