ബിഗ് ബോസ് മലയാളം സീസണ് 6 എന്നാണ് എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.
ഫെബ്രുവരി അവസാനം ഉണ്ടാകുമെന്നും മാർച്ചില് ആയിരിക്കുമെന്നും ഒക്കെയുള്ള ചർച്ചകള് ആണ് കഴിഞ്ഞ ദിവസം വരെ നടന്നിരുന്നത്.
ഇപ്പോള് ഏതാണ്ട് ഉറപ്പിച്ച തീയതി വെളിപ്പെടുത്തിയിരിക്കുകയാണ്.
റിപ്പോർട്ടുകള് പ്രകാരം മത്സരാർത്ഥികള്ക്കായുള്ള പ്രാഥമിക ഓഡിഷനുകള് ജനുവരി 17,1 8 തീയതികളില് നടന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ബിഗ് ബോസ് സീസണ് ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ ലോഗോ പുറത്തിറക്കിയിരുന്നു.
എന്നാല് തീയതി പുറത്തുവിട്ടിരുന്നില്ല.
ഇപ്പോള് ബിഗ് ബോസ് മല്ലു എന്ന ചാനലാണ് പുതിയ വിവരങ്ങള് പുറത്തുവിട്ടിരിക്കുന്നത്.
ബിഗ് ബോസ് മല്ലുവിലെ രേവതി പറയുന്നത് പ്രകാരം മാർച്ച് 10 ന് തന്നെ ബിഗ് ബോസ് മലയാളം സീസണ് 6 ആരംഭിക്കും.
മാർച്ച് 10 ന് തന്നെ ബിഗ് ബോസ് മലയാളം സീസണ് 6 ആരംഭിക്കും എന്നാണ് രേവതി പറയുന്നത്.
9ാം തീയതി മത്സരാർത്ഥികള് ചെന്നൈയിലെ ബിഗ് ബോസ് വീട്ടിലേക്ക് കയറുമെന്നും പറയുന്നു.
മാർച്ച് 3ാം തീയതി മത്സരാർത്ഥികള് ചെന്നൈയിലേക്ക് പുറപ്പെടുമെന്നും ലാലേട്ടന്റെ ഷൂട്ടും 9ാം തീയതി ആയിരിക്കുമെന്നും പറയുന്നു.
സീസൺ 6 ൽ 25 പേർ ഉണ്ടാകുമെന്നാണ് നിലവില് ലഭിക്കുന്ന വിവരം.
പത്താം തിയതി ഏഴ് മണിക്ക് ലോഞ്ച് ആരംഭിക്കുമെന്നും രേവതി പറയുന്നു.
നിരവധി പ്രമോകള് ഇതിനകം പുറത്ത് വന്നിട്ടുണ്ട്.