Read Time:37 Second
തിരുപ്പൂർ : കാറിൽ കടത്താൻ ശ്രമിച്ച 1,050 കിലോഗ്രാം റേഷനരിയുമായി രണ്ടുപേരെ സിവിൽ സപ്ലൈസ് സി.ഐ.ഡി. വിഭാഗം ഉദ്യോഗസ്ഥർ പിടികൂടി.
തിരുപ്പൂർ ചിന്നയ്യകൗണ്ടൻപാളയം സ്വദേശികളായ അജിത്ത് (രാജ്കുമാർ-27), മനോജ് (26) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേലഗൗണ്ടൻപാളയത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.