Read Time:1 Minute, 4 Second
ചെന്നൈ : കാൽനട യാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഹോട്ടൽ ജീവനക്കാരനായ അബ്ദുള്ള രാത്രി ജോലികഴിഞ്ഞ് വരുന്നതിനിടെയാണ് മോഷണത്തിനിരയായത്.
സംഭവത്തിൽ രഞ്ജിത്(19), രവീൺകുമാർ(19), 17-കാരൻ എന്നിവരാണ് അറസ്റ്റിലായത്.
സത്യമൂർത്തി നഗറിലൂടെ കഴിഞ്ഞ ദിവസം രാത്രി 10-ഓടെ നടന്നുവരികയായിരുന്ന അബ്ദുള്ളയെ ഇരുചക്രവാഹനത്തിലെത്തിയ മൂന്നുപേർ ചേർന്ന് കൊള്ളയടിക്കുകയായിരുന്നു.
അബ്ദുള്ള നൽകിയ പരാതിയിൽ വിരുഗമ്പാക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. ഇവർ ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു.