Read Time:1 Minute, 5 Second
ചെന്നൈ : വിരുദുനഗറിലെ പടക്ക ഫാക്ടറി അപകടത്തിൽ മരിച്ച 10 പേരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിരുദുനഗർ ജില്ലയിലെ പടക്ക ഫാക്ടറിയിലുണ്ടായ അപകടത്തെക്കുറിച്ച് ഞാൻ അറിഞ്ഞത് ഹൃദയഭാരത്തോടെയാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
ഈ വിഷമഘട്ടത്തിൽ ഞാൻ അവർക്കൊപ്പം നിൽക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.