നിരോധിത പുകയില വിൽക്കുന്ന കടകൾക്ക് പിഴ ചുമത്തും; ഉദ്യോഗസ്ഥർക്ക് അനുമതി നൽകി സർക്കാർ

0 0
Read Time:2 Minute, 0 Second

ചെന്നൈ: നിരോധിത പുകയില ഉൽപന്നങ്ങളായ ഗുട്ട്ക, പാൻ മസാല എന്നിവയോ സ്‌കൂൾ പരിസരത്ത് പുകയില ഉൽപന്നങ്ങളോ വിൽക്കുന്ന കടകൾ അടയ്ക്കുന്നതിനും കച്ചവടക്കാർക്കെതിരെ പിഴ ചുമത്തുന്നതിനും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് അധികാരം നൽകാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ സെക്രട്ടറി ഗഗൻദീപ് സിങ് ബേദി അറിയിച്ചു.

ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ്സ് ആക്ട്, 2006 പ്രകാരം രുചിയുള്ള ചവയ്ക്കാവുന്ന പുകയില ഉൾപ്പെടെയുള്ള ഗുട്ക, പാൻ മസാല എന്നിവയുടെ വിൽപ്പന തമിഴ്‌നാട് നിരോധിച്ചു.

പിടിക്കപെടുകയാണെങ്കിൽ ഇൻസ്‌പെക്ടർമാർക്ക് കടകൾ ഒരാഴ്‌ചത്തേക്ക് അടച്ചിടാനും നിയമലംഘനത്തിൻ്റെ ആദ്യ സന്ദർഭത്തിൽ 25,000 പിഴ ചുമത്താനും അധികാരപ്പെടുത്തിയിട്ടുണ്ട്.

രണ്ടാമത്തെ തവണ, പിഴ 50,000 ആയിരിക്കും, ഒരു മാസം വരെ കട അടച്ചിടാം. മൂന്നാമത്തെ തവണ, തുക ഒരു ലക്ഷമായി വർദ്ധിക്കും.

മൂന്ന് മാസത്തേക്ക് കടകൾ അടച്ചിടാനും സാധ്യത ഉണ്ടെന്ന്, അദ്ദേഹം പറഞ്ഞു. ആരോഗ്യം, റവന്യൂ, പോലീസ് എന്നിവ ഉൾപ്പെടുന്ന സംയുക്ത പരിശോധനാ സംഘം 6,500-ലധികം കടകൾ അടച്ചുപൂട്ടുകയും 2023 നവംബർ മുതൽ 2.6 കോടി പിഴ ചുമത്തുകയും ചെയ്തു.

കൂടാതെ, പോലീസ് 3,863 എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 5 കോടി പിഴ ഈടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts