Read Time:41 Second
ചെന്നൈ : നടൻ വിജയ്യുടെ പാർട്ടിയായ തമിഴകവെട്രി കഴകത്തിന്റെ നേതൃയോഗം ഇന്ന് നടന്നു.
പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് രാവിലെ ഒമ്പതിനുആരംഭിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ബുസി ആനന്ദ നേതൃത്വം നൽകി.
എല്ലാ ജില്ലാഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
പാർട്ടിയുടെ അംഗത്വപ്രചാരണമായിരുന്നു പ്രധാന ചർച്ചാവിഷയം.
പാർട്ടി നയങ്ങൾ പ്രഖ്യാപിക്കുന്ന പൊതുസമ്മേളനത്തെക്കുറിച്ചും ചർച്ചയുണ്ടായി.