ചെന്നൈ : നീറ്റ് വിഷയത്തിൽ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയെ പ്രശംസിച്ച് ഡി.എം.കെ. യുവജനവിഭാഗം സെക്രട്ടറിയും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ.
ജയലളിത ജീവിച്ചിരുന്നതുവരെ തമിഴ്നാട്ടിലേക്ക് നീറ്റ് പരീക്ഷ എഴുതാൻ അനുവദിച്ചിട്ടില്ല.
നീറ്റിനെ അവർ ധീരമായി എതിർത്തു. ഇക്കാര്യത്തിൽ ജയലളിതയെ പ്രത്യേകം അഭിനന്ദിക്കണം.
എന്നാൽ, ജയലളിതയുടെ മരണ ശേഷം കേന്ദ്രംഭരിക്കുന്ന ബി.ജെ.പി.യെ ഭയന്ന് അണ്ണാ ഡി.എം.കെ തമിഴ്നാട്ടിലേക്ക് നീറ്റിനെ വരാൻ അനുവദിച്ചു.
നീറ്റ് പരീക്ഷയിലെ തോൽവിയിൽ മനംനൊന്ത് തമിഴ്നാട്ടിൽ ഇതുവരെ 21 പേർ ജീവനൊടുക്കി.
നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കാനാവശ്യപ്പെട്ട് ഡി.എം.കെ ഡൽഹിയിൽ പ്രക്ഷോഭം സംഘടിപ്പിക്കും.
തമിഴ്നാടിനെ എന്നെങ്കിലും നീറ്റ് പരീക്ഷയിൽനിന്ന് ഒഴിവാക്കിയാൽ അത് തങ്ങളുടെ വലിയ വിജയമായി ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്നും രാമനാഥപുരത്തു നടന്ന ഡി.എം.കെ. പൊതുയോഗത്തിൽ ഉദയനിധി പറഞ്ഞു.