Read Time:49 Second
ചെന്നൈ : പുതിയ സാമ്പത്തികവർഷത്തേക്കുള്ള തമിഴ്നാട് സംസ്ഥാന ബജറ്റ് ധനമന്ത്രി തങ്കം തെന്നരശ് നിയമസഭയിൽ അവതരിപ്പിക്കും.
രാവിലെ 10-നാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം ആരംഭിക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വൻജനപ്രിയ പദ്ധതികൾ പ്രതീക്ഷിക്കുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്ന പാചകവാതക സബ്സിഡി ഇതുവരെ നടപ്പാക്കിയിട്ടില്ല.
ബജറ്റിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്.