Read Time:1 Minute, 16 Second
ചെന്നൈ: തമിഴ് നടൻ മൈം ഗോപിയുമായി സഹകരിച്ച് തേൻമൊഴി മെമ്മോറിയൽ ട്രസ്റ്റ് നടത്തുന്ന ‘വാൻ ഉല’യുടെ ഭാഗമായി ക്യാൻസറിനെ അതിജീവിച്ച പത്ത് കുട്ടികൾ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള തങ്ങളുടെ ആദ്യ വിമാനയാത്ര നടത്തി.
അർബുദത്തെ അതിജീവിച്ചവർക്കായി പ്രവർത്തിക്കുന്ന ട്രസ്റ്റും കൂടാതെ അടുത്തിടെ കുക്ക് വിത്ത് കോമാലി എന്ന റിയാലിറ്റി കുക്കിംഗ് ഷോയിൽ വിജയിക്കുകയും അതിൽ നിന്നും ലഭിച്ച തൻ്റെ സമ്മാനത്തുകയായ 5 ലക്ഷം രൂപയും ഈ സംരംഭത്തിനായി വിനിയോഗിച്ചാണ് 12 വയസ്സിന് താഴെയുള്ള ആറ് കുട്ടികളെയും നാല് കൗമാരക്കാരെയും ബെംഗളൂരുവിൽ ഒരു രാത്രി താമസത്തിനായി സ്പോൺസർ ചെയ്തത്.
സെലിബ്രിറ്റി ഷെഫ് വെങ്കിടേഷ് ഭട്ടും നടി അമ്മു അഭിരാമിയും ചേർന്നാണ് കുട്ടികൾക്ക് യാത്രയയപ്പ് നൽകിയത്.