ജയലളിതയുടെ 27 കിലോയിലധികം വരുന്ന സ്വർണം ഇനി തമിഴ്നാട് സർക്കാരിന്; ആഭരണങ്ങൾ അടുത്തമാസം തമിഴ്‌നാടിന് ഏറ്റുവാങ്ങാം

0 0
Read Time:3 Minute, 22 Second

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ 27 കിലോയിലധികം സ്വർണവും വജ്രാഭരണങ്ങളും ഇനി തമിഴ്നാട് സർക്കാരിന് സ്വന്തമാകും.

മാർച്ച് 6, 7 തീയതികളിലായി ഇവരുടെ കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും എന്നാണ് അറിയിച്ചിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ 100 കോടി രൂപ പിഴ ഈടാക്കുന്നതിനായി, കണ്ടുകെട്ടിയ സ്വത്തുക്കൾ വിൽക്കുന്നതിനുള്ള അന്തിമ ജുഡീഷ്യൽ നടപടികൾ ഇതോടെ ആരംഭിക്കുകയും ചെയ്യും.

തിങ്കളാഴ്ച ബെംഗളൂരുവിലെ 36-ാം സിറ്റി സിവിൽ കോടതിയുടെ നിർദേശ പ്രകാരമാണ് തമിഴ്നാട് സർക്കാരിലേക്ക് സ്വത്തുകൾ കൈമാറുന്നത്.

ജയലളിത മരിച്ച് ഏകദേശം ഏഴ് വർഷത്തിന് ശേഷമാണ് ഈ നടപടി.

ജയലളിതയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ ലേലം ചെയ്യാനാണ് തീരുമാനം.

ആഭരണങ്ങൾ ലേലം ചെയ്ത ശേഷമായിരിക്കും കോടതി അവരുടെ കോടികൾ വില വരുന്ന സ്ഥാവര സ്വത്തുക്കൾ ലേലത്തിൽ വയ്ക്കുക.

പിഴ ഈടാക്കാൻ 20 കിലോയോളം വരുന്ന ആഭരണങ്ങൾ വിൽക്കുകയോ ലേലം ചെയ്യുകയോ ചെയ്യുന്നതാണ്.

എന്നാൽ അമ്മയിൽ നിന്ന് പാരമ്പര്യമായി ജയലളിതയ്ക്ക് ലഭിച്ചതായി കരുതുന്ന 7 കിലോ ആഭരണങ്ങൾ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജയലളിതയുടെ അക്കൗണ്ടുകൾ ഉണ്ടായിരുന്ന കാൻഫിൻ ഹോംസ് ലിമിറ്റഡ് തിങ്കളാഴ്ച ബെംഗളൂരുവിലെ പ്രത്യേക കോടതിക്ക് ഏകദേശം 60 ലക്ഷം രൂപ കൈമാറിയതായും റിപ്പോർട്ട്‌ ഉണ്ട്.

സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഐ ജിയും ബെംഗളൂരു കോടതിയിൽ എത്തി സ്വർണവും വജ്രാഭരണങ്ങളും കൈപ്പറ്റാൻ ആണ് കോടതിയുടെ നിർദ്ദേശം.

ഇതിനായി പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോഗ്രാഫറെയും വീഡിയോഗ്രാഫറെയും കൊണ്ടുവരണമെന്നും കോടതിയിൽ നിന്ന് ആഭരണങ്ങൾ കൈപ്പറ്റുന്നതിന് ആറ് വലിയ പെട്ടികൾ കയ്യിൽ കരുതണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ ആഭരണങ്ങൾ തമിഴ്‌നാട് സർക്കാരിന് കൈമാറുന്ന രണ്ട് ദിവസങ്ങളിൽ ലോക്കൽ പോലീസ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും നിർദ്ദേശം നൽകി.

അനധികൃത സ്വത്ത് സമ്പീദന കേസിൽ ജയലളിത കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നാലു വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്.

2014 സെപ്തംബറിൽ പ്രത്യേക കോടതി ആണ് ശിക്ഷ നടപ്പാക്കിയത്.

 

 

 

 

 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts