Read Time:57 Second
പാലക്കാട്: മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിൻ്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ.
മലമ്പുഴ ചെറാട് സ്വദേശി റഷീദ (46), മകൻ ഷാജി (23) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് റഷീദയും ഷാജിയും ജീവനൊടുക്കുകയായിരുന്നുവെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
ഇന്നലെ രാത്രി തിരുവനന്തപുരം – ചെന്നൈ മെയിലിന് മുന്നിലേക്ക് ഇരുവരും ചാടുകയായിരുന്നുവെന്നാണ് വിവരം.
കടുക്കാംകുന്ന് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവം. മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.