ചെന്നൈ : സന്നദ്ധസംഘടനയുടെ പേരിൽ സാമ്പത്തിക തട്ടിപ്പുനടത്തിയ കേസിൽ സീരിയൽനടിയും ബി.ജെ.പി. നേതാവുമായ ജയലക്ഷ്മി അറസ്റ്റിൽ.
തന്റെപേരിൽ സന്നദ്ധ സംഘടനയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിലുടെ അഭ്യർഥന നടത്തി ജയലക്ഷ്മി പണം തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ച് ഗാനരചയിതാവും മക്കൾ നീതി മയ്യം നേതാവുമായ സ്നേഹൻ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
പരാതിയിൽ അന്വേഷണം നടത്തിയ ചെന്നൈ സിറ്റി പോലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) ചോദ്യം
കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ജയലക്ഷ്മിക്കെതിരേ സിറ്റി പോലീസിൽ സ്നേഹൻ പരാതി നൽകിയത്. സ്നേഹൻ ഫൗണ്ടേഷൻ എന്നപേരിൽ ട്രസ്റ്റ് നടത്തി തട്ടിപ്പു നടത്തുന്നുവെന്നായിരുന്നു പരാതി.
എന്നാൽ, ഇത് സ്നേഹന്റെപേരിലുള്ള ട്രസ്റ്റ് അല്ലെന്നും താൻ നടത്തുന്ന സംഘടനയാണെന്നും ജയലക്ഷ്മി വിശദീകരിച്ചു.
ആരോപണത്തിന്റെ പേരിൽ സ്നേഹനെതിരെ പോലീസിൽ പരാതിയും നൽകി.
പിന്നീട് രണ്ട് പേരും കോടതിയെയും സമീപിച്ചു. ചൊവ്വാഴ്ച ജയലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. യ ജയലക്ഷ്മി മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ്.