Read Time:1 Minute, 4 Second
ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന് മുന്വശത്തായി ദേശീയപാതയിലാണ് അപകടമുണ്ടായത്.
തീ പിടുത്തത്തില് ബസ് പൂര്ണമായി കത്തി നശിച്ചു. കുട്ടികള് അടക്കമുള്ള യാത്രക്കാര് സുരക്ഷിതരാണ്.
ഇന്ന് രാവിലെയാണ് സംഭവം. കായംകുളത്ത് നിന്ന് തോപ്പുംപടിയിലേക്ക് സര്വീസ് നടത്തിയ ബസിനാണ് തീ പിടിച്ചത്.
ബസിന്റെ മുന്വശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്പ്പെട്ട ഡ്രൈവര് ബസ് നിര്ത്തി പരിശോധിച്ചു.
തീ ആളിപ്പടരുന്നത് കണ്ട ഡ്രൈവറും കണ്ടക്ടറും മുഴുവന് യാത്രക്കാരോടും പുറത്ത് ഇറങ്ങാന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസില് തീ ആളിപ്പടര്ന്നത്.