Read Time:53 Second
ചെന്നൈ: നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ 3, 5 ഇടനാഴികളിൽ ലിഫ്റ്റുകളും എസ്കലേറ്ററുകളും നിർമിക്കുന്നതിനുള്ള കരാർ ഷിൻലർ ഇന്ത്യ ലിമിറ്റഡിന് സിഎംആർഎൽ കൈമാറി.
ഷോളിംഗനല്ലൂർ ലേക്ക്–1 മുതൽ സിരുശേരി സിപ്കോട് 11 വരെയും, കോയമ്പേട് മാർക്കറ്റ് മുതൽ എൽകോട്ട് പാർക്ക് വരെയുമുള്ള സ്റ്റേഷനുകളിലെ ലിഫ്റ്റുകളും എസ്കലേറ്ററുകളും നിർമിക്കുന്നതിനുള്ള കരാർ ആണ് ഷിൻലർ ഇന്ത്യ ലിമിറ്റഡിന് സിഎംആർഎൽ കൈമാറിയിരിക്കുന്നത്.
സിഎംആർഎൽ സിസ്റ്റംസ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ രാജേഷ് ചതുർവേദി കരാർ രേഖകൾ കൈമാറി.