Read Time:41 Second
ചെന്നൈ : ചെന്നൈ ബീച്ച് -താബരം- ചെങ്കൽപ്പെട്ട് റൂട്ടിൽ ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ സബർബൻ തീവണ്ടികൾ സർവീസ് റദ്ദാക്കുന്നതിനാൽ താംബരത്തുനിന്ന് ചെന്നൈ ബീച്ച് വരെ 150 എം.ടി.സി. ബസുകൾ കൂടുതലായി സർവീസ് നടത്തും.
യാത്രത്തിരക്ക് കുറയ്ക്കാനായി ചെന്നൈ വിമാനത്താവളം – വിംകോ നഗർ റൂട്ടിൽ കൂടുതൽ മെട്രോ തീവണ്ടി സർവീസുകൾ നടത്താൻ കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.