Read Time:1 Minute, 23 Second
ചെന്നൈ : സുഹൃത്തിനൊപ്പം യാത്രചെയ്യുന്നതിനിടെ ഉപദ്രവിക്കാൻ ശ്രമിച്ച അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതി കാറിടിച്ചുമരിച്ചു.
കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെ ദിണ്ടിവനത്തുനടന്ന സംഭവത്തിൽ ചെന്നൈ മൂലക്കടയിൽ താമസിക്കുന്ന എസ്. പവിത്രയാണ് (20) മരിച്ചത്.
സുഹൃത്ത് പി. രമേഷിനൊപ്പം ചെന്നൈയിൽനിന്ന് തിരുവണ്ണാമലയിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് സംഭവം.
ദിണ്ടിവനം ഒളക്കൂർ ടോൾഗേറ്റിനു സമീപമെത്തിയപ്പോൾ അജ്ഞാതരായ യുവാക്കൾ ബൈക്ക് തടഞ്ഞുനിർത്തി.
പിന്നീട് രമേഷിന്റെ ഫോൺ തട്ടിയെടുക്കുകയും പവിത്രയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഇവരിൽനിന്ന് രക്ഷപ്പെടാൻ ബൈക്കിൽനിന്ന് ഇറങ്ങിയോടിയ പവിത്രയെ അതുവഴിവന്ന കാറിടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു.
പവിത്ര സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒളക്കൂർ പോലീസ് അന്വേഷണമാരംഭിച്ചു.