Read Time:1 Minute, 6 Second
ചെന്നൈ : അമൃത് ഭാരത് പദ്ധതിയിൽപ്പെടുത്തി ദക്ഷിണ റെയിൽവേയിലെ 44 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്ന പദ്ധതിക്ക് തിങ്കളാഴ്ച തറക്കല്ലിട്ടു.
ദക്ഷിണ റെയിൽവേയിലെ 75 മേൽപ്പാലങ്ങൾക്ക് തറക്കല്ലിട്ടപ്പോൾ നാല് മേൽപ്പാലങ്ങളും 114 അടിപ്പാതകളും രാഷ്ട്രത്തിന് സമർപ്പിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ 2000-ഓളം റെയിൽവേ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഓൺലൈനായാണ് നിർവഹിച്ചത്.
ഇതോടൊപ്പം അതതു കേന്ദ്രങ്ങളിൽ പ്രാദേശിക പരിപാടികൾ സംഘടിപ്പിച്ചു. ചെന്നൈ സെയ്ന്റ് തോമസ് മൗണ്ട് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ. രവിയും മേട്ടുപ്പാളയത്ത് കേന്ദ്രമന്ത്രി എൽ. മുരുകനും മുഖ്യാതിഥികളായി.