Read Time:1 Minute, 10 Second
രാജ്യത്തിന്റെ അഭിമാന നേട്ടത്തിനായി നിയോഗിക്കപ്പെട്ട മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന.
ഇസ്രോയുടെ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനായി പ്രശാന്ത് ബാലകൃഷ്ണൻ നായർ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗികമായി പ്രധാനമന്ത്രി നേരന്ദ്ര മോദി പ്രഖ്യാപിച്ച വേളിയിലാണ് നടിയുടെ വെളിപ്പെടുത്തൽ.
2024 ജനുവരി 17നാണ് നടിയും പ്രശാന്തും തമ്മിൽ വിവാഹിതരായത്. ഇരവരുടേയും ബന്ധുക്കൾ തമ്മിൽ കൂടിയാലോചിച്ച് നടത്തിയ വിവാഹമാണെന്ന് നടി വ്യക്തമാക്കി.
പാലക്കാട് നെമാറ സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ.