Read Time:1 Minute, 9 Second
ചെന്നൈ സെൻട്രലിനുസമീപം മെട്രോ റെയിൽവേ നിർമിച്ച രണ്ടാമത്തെ സബ്വേ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സെക്രട്ടേറിയറ്റിൽ വെച്ച് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുന്നു
ചെന്നൈ : ഈവനിങ് ബസാറിൽനിന്ന് രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിലേക്കും മദ്രാസ് മെഡിക്കൽ കോളേജിലേക്കും പോകാവുന്ന രണ്ടാമത്തെ സബ്വേ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിനുസമീപം പൂനമല്ലി ഹൈറോഡിന് കുറുകെ 9.75 കോടി രൂപയ്ക്കാണ് മെട്രോ റെയിൽവേ അടിപ്പാത നിർമിച്ചത്.
ദിവസവും നൂറുകണക്കിനാളുകളാണ് ഈവനിങ് ബസാറിന്റെ ഭാഗത്തുനിന്ന് രാജീവ് ഗാന്ധി ആശുപത്രിയിലേക്കും സമീപത്തെ ബസ് സ്റ്റോപ്പിലേക്കും പോകുന്നത്.