Read Time:1 Minute, 18 Second
ചെന്നൈ : അണ്ണാ ഡി.എം.കെ.യുമായി സഖ്യമില്ലെങ്കിലും പാർട്ടിനേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായിരുന്ന എം.ജി.ആറിനെയും ജയലളിതയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
പാവപ്പെട്ടവർക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യവും വിദ്യാഭ്യാസവും ലഭ്യമാക്കിയത് എം.ജി.ആർ. ആയിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘പല്ലടത്തെ പരിപാടിയിലേക്ക് വരുമ്പോൾ ആദ്യം മനസ്സിലെത്തിയത് എം.ജി.ആറിനെക്കുറിച്ചായിരുന്നു.
അതുകൊണ്ടാണ് എം.ജി.ആറിനെ തമിഴ് മക്കൾ ഇത്രയധികം ആരാധിക്കുന്നതും സ്നേഹിക്കുന്നതും.
ഡി.എം.കെ. മുന്നണി അധികാരത്തിൽ വന്നതോടെ എം.ജി.ആർ. അപമാനിക്കപ്പെടുന്ന അവസ്ഥയാണുണ്ടായത്.
എം.ജി.ആറും ജയലളിതയും ജനങ്ങളുടെ മനസ്സിലാണുള്ളത്. തമിഴ്നാട്ടിൽ ഏറ്റവുംമികച്ച ഭരണം കാഴ്ചവെച്ച അവസാന മുഖ്യമന്ത്രി ജയലളിതയായിരുന്നു’ -പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.