Read Time:53 Second
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് നാലിന് ചെന്നൈ സന്ദർശിക്കും.
തുടർന്ന് കൽപ്പാക്കത്ത് സർക്കാർ പരിപാടിക്കും തുടർന്ന് നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ സംസ്ഥാന ബിജെപി ഘടകം സംഘടിപ്പിക്കുന്ന പൊതുയോഗത്തിനും പങ്കെടുക്കും .
മഹാരാഷ്ട്രയിൽ നിന്ന് ഹെലികോപ്റ്ററിൽ മോദി കൽപ്പാക്കത്തേക്ക് പോകുമെന്നാണ് വിവരം. നന്ദനത്തിലെ റാലിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം തെലങ്കാനയിലേക്ക് പോകും.
പൊതു റാലിയിൽ സഖ്യകക്ഷികളുടെ നേതാക്കളും ഉണ്ടാകുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.