Read Time:1 Minute, 17 Second
ട്രിച്ചി: കാവേരി ഡെൽറ്റ മേഖലയിലെ ഒമ്പത് ഗ്രഹദേവതകളുടെ ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന നവഗ്രഹ ക്ഷേത്ര ബസ് യാത്രയ്ക്ക് ആവശ്യക്കാരേറെയുള്ളതിനാൽ ഏപ്രിൽ ഒന്ന് മുതൽ എല്ലാ ദിവസവും ട്രിപ്പ് ഉണ്ടായിരിക്കുമെന്ന് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ( ടിഎൻഎസ്ടിസി ) കുംഭകോണം ഡിവിഷൻ അറിയിച്ചു.
ഫെബ്രുവരി 24 മുതൽ വാരാന്ത്യങ്ങളിൽ ആരംഭിച്ച നവഗ്രഹ ക്ഷേത്ര പര്യടനത്തിന് പൊതുജനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് സ്ത്രീകളിൽ നിന്നും മുതിർന്ന പൗരന്മാരിൽ നിന്നും മികച്ച സ്വീകാര്യത ലഭിച്ചതായി TNSTC അധികൃതർ പറഞ്ഞു.
ക്ഷേത്രദർശനത്തിനുള്ള ടിക്കറ്റുകൾ 750 രൂപ നിരക്കിൽ ടിഎൻഎസ്ടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ മൊബൈൽ ആപ്ലിക്കേഷനിലോ ബുക്ക് ചെയ്യാമെന്ന് ഗതാഗത വിഭാഗം ശനിയാഴ്ച അറിയിച്ചു.