Read Time:52 Second
ചെന്നൈ : മനുഷ്യനിർമിത നൂലുകളുടെയും ഉപോത്പന്നങ്ങളുടെയും ആവശ്യം വർധിച്ചിട്ടും തുണിയുത്പന്നങ്ങളുടെ കയുറ്റുമതിയിൽ ഇടിവ്.
പോളിസ്റ്റർ നൂൽ, വിസ്കോസ് നൂൽ തുടങ്ങിയവയുടെയും തുണി, ബാഗുകൾ, പരവതാനികൾ, തലയണയുറകൾ, അടുക്കളത്തുണിത്തരങ്ങൾ എന്നിവയുടെയും കയറ്റുമതിയിൽ 4.33 ശതമാനത്തിന്റെ ഇടിവാണ് ജനുവരിയിൽ ഉണ്ടായതെന്ന് കണക്ക് ചൂണ്ടിക്കാണിക്കുന്നു.
2023 ജനുവരിയിൽ ഇന്ത്യയിൽനിന്നുള്ള സംയോജിത കയറ്റുമതി 396.88 ദശലക്ഷം ഡോളറിന്റേതായിരുന്നെങ്കിൽ 2024 ജനുവരിയിൽ അത് 379.71 ദശലക്ഷം ഡോളറായി കുറഞ്ഞു.