Read Time:51 Second
ചെന്നൈ: ചീറിപ്പായുന്ന വാഹനങ്ങളും അപകടങ്ങളും കാരണം കാൽനടയാത്രക്കാരുടെ പേടിസ്വപ്നമായി മാറിയ ജിഎസ്ടി റോഡിൽ കൂടുതൽ നടപ്പാലങ്ങൾ നിർമിക്കുന്നതിന് വഴിയൊരുങ്ങുന്നു. റോഡപകടങ്ങളെ തുടർന്ന് ഒട്ടേറെ കാൽനടയാത്രക്കാരുടെ ജീവൻ പൊലിഞ്ഞ താംബരം–ചെങ്കൽപെട്ട് റോഡിൽ 7 നടപ്പാലങ്ങൾ നിർമിക്കുന്നതിനുള്ള നടപടികളിലേക്ക് ദേശീയ ഹൈവേ അതോറിറ്റി കടന്നിട്ടുണ്ട്. ഭിന്നശേഷിക്കാർക്കു കൂടി സൗകര്യപ്രദമായ രീതിയിൽ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങളോടു കൂടിയാകും നടപ്പാലങ്ങൾ നിർമിക്കുക.