ഈ മാസത്തിന് ശേഷം പാരിസ്-ചെന്നൈ വിമാനം എയർ ഫ്രാൻസ് സർവീസ് നിർത്തും

0 0
Read Time:2 Minute, 3 Second

ചെന്നൈ: പാരീസിലേക്കുള്ള ചെന്നൈ വിമാനം (AF108/AF115) എയർ ഫ്രാൻസ് മാർച്ച് 31-ന്  അവസാന വിമാനത്തോടെ സർവീസ് നിർത്തും.

“2024 മാർച്ചോടുകൂടി നേരിട്ടുള്ള ഫ്ലൈറ്റ് താൽക്കാലികമായി നിർത്തിവെക്കുമെന്നും മാർച്ച് 31 ന് ശേഷം വിമാനം ബുക്ക് ചെയ്യുന്നവർക്ക് അറിയിപ്പ് നൽകിയട്ടുണ്ടെന്നും അവർക്ക് പണം തിരികെ ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

സ്കൈടീം അംഗ എയർലൈനിൻ്റെ നാലാമത്തെ ഇന്ത്യൻ ഗേറ്റ്‌വേയാണ് ചെന്നൈ, COVID-19 പാൻഡെമിക്കിനെ തുടർന്നുള്ള അനിശ്ചിതത്വത്തിന് ശേഷം 2021-ൽ ആരംഭിച്ച ഫ്ലൈറ്റ് നന്നായി സർവീസ് നടത്തിയിരുന്നു.

എന്നാൽ ഫെബ്രുവരി 29-ന് പാരീസ് ചാൾസ് ഡി ഗല്ലിലേക്കുള്ള (AF115) ഫ്ലൈറ്റ് റദ്ദാക്കിയത് സാങ്കേതിക പ്രശ്‌നത്തെ തുടർന്നാണെന്ന് എയർലൈൻ സ്ഥിരീകരിച്ചു.

എയർബസ് എ 350-900 ടേക്ക് ഓഫിനായി പുറപ്പെടുമ്പോൾ ഒരു തകരാർ കണ്ടെത്തി.

ജെറ്റ് റൺവേയിൽ നിന്ന് നീക്കിയ ശേഷം സർവീസ് റദാക്കുകയും 325 യാത്രക്കാരെ ഹോട്ടലുകളിൽ പാർപ്പിക്കുകയും ചെയ്തു.

റീ-റൂട്ടിംഗ് സൊല്യൂഷനുകൾക്കായി തങ്ങളുടെ ടീമുകൾ ഉപഭോക്താക്കളെ സഹായിച്ചതായി എയർ ഫ്രാൻസ് പറഞ്ഞു.

എഞ്ചിനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ മാർച്ച് 5 ന് പരിഹരിച്ചതായും മാർച്ച് 6 ന് വിമാനം ചെന്നൈയിൽ നിന്ന് പുറപ്പെട്ടതായും ചെന്നൈ വിമാനത്താവളത്തിലെ ഒരു വൃത്തങ്ങൾ അറിയിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts