ചെന്നൈ : അവധിക്കാല യാത്രത്തിരക്ക് പരിഗണിച്ച് കേരളത്തിലൂടെ കടന്നുപോകുന്ന വിധത്തിൽ ചെന്നൈ-നാഗർകോവിൽ റൂട്ടിൽ പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു.
രണ്ട് സർവീസുകൾ വീതമാണ് നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം നോർത്ത്, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
1. നാഗർകോവിൽ-ചെന്നൈ സെൻട്രൽ പ്രത്യേക തീവണ്ടി(06019) മാർച്ച് 10, 24 തീയതികളിൽ വൈകീട്ട് 5.45-ന് നാഗർകോവിലിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പകൽ 12.10-ന് ചെന്നൈയിലെത്തും.
മടക്ക സർവീസ് (06020) മാർച്ച് 11, 25 തീയതികളിൽ വൈകീട്ട് 3.10-ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30-ന് നാഗർകോവിലിൽ എത്തും.
2. നാഗർകോവിൽ-ചെന്നൈ സെൻട്രൽ പ്രത്യേക തീവണ്ടി(06021) മാർച്ച് 17, 31 തീയതികളിൽ വൈകീട്ട് 5.45-ന് നാഗർകോവിലിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പകൽ 12.10-ന് ചെന്നൈയിലെത്തും.
മടക്ക സർവീസ് (06022) മാർച്ച് 18, ഏപ്രിൽ ഒന്ന് തീയതികളിൽ വൈകീട്ട് 3.10-ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30-ന് നാഗർകോവിലിൽ എത്തും.