Read Time:40 Second
ചെന്നൈ : കഴിഞ്ഞ രണ്ടുമാസത്തിൽ നാലുതവണ തമിഴ്നാട്ടിൽ സന്ദർശനംനടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും എത്തുന്നു.
ഈ മാസം 22-ന് സംസ്ഥാനത്ത് എത്തുന്ന മോദി കോയമ്പത്തൂരിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുമെന്നാണ് വിവരം.
ബി.ജെ.പി. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൊങ്കുനാട് മേഖലയിലെ മണ്ഡലങ്ങളിലെ പ്രചാരണത്തിനായിട്ടാണ് ഇവിടെ എത്തുന്നത്.