കൊളത്തൂരിൽ 37 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സ്റ്റാലിൻ

0 0
Read Time:2 Minute, 10 Second

ചെന്നൈ: കേന്ദ്രസർക്കാരിൻ്റെ സഹകരണവും സാമ്പത്തിക പിന്തുണയുമില്ലാതെ തമിഴ്‌നാട് ‘പുതുമൈ പെൺ’, ‘വിദ്യാഭ്യാസം’ തുടങ്ങിയ നിരവധി ജനകേന്ദ്രീകൃത പദ്ധതികൾ അവതരിപ്പിച്ചതായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു.

ദ്രാവിഡ മോഡൽ സർക്കാരിൻ്റെയും മുത്തുവേൽ കരുണാനിധി സ്റ്റാലിൻ്റെയും അഭിമാനമാണ് ഇതെന്നും ഈ പദ്ധതികളിലൂടെ ജനങ്ങളും തമിഴ്‌നാടും മുന്നേറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊളത്തൂർ മണ്ഡലത്തിലെ അനിത അച്ചീവേഴ്‌സ് അക്കാദമിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനങ്ങളെ ബഹുമാനിക്കുന്നതും തമിഴ്‌നാടിനെ വഞ്ചിക്കാത്തതുമായ ഒരു കേന്ദ്രസർക്കാർ രൂപീകരിച്ചാൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും സ്റ്റാലിൻ പറഞ്ഞു.

അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അതിന് എല്ലാവരുടെയും പിന്തുണ വേണം. നിങ്ങൾ തയാറാണോ? ഞങ്ങളുടെ ഗവൺമെൻ്റിൻ്റെ പദ്ധതികളെക്കുറിച്ച് നിങ്ങളുടെ കുടുംബത്തോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയുക എന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിൽ ഉദിച്ച വെളിച്ചം ഇന്ത്യയിലുടനീളം വ്യാപിക്കേണ്ടതുണ്ട്, വരുന്ന തിരഞ്ഞെടുപ്പിൽ നിങ്ങൾ എല്ലാവരും നല്ല തീരുമാനങ്ങൾ എടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

36.99 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും 205.40 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് കൊളത്തൂരിൽ തറക്കല്ലിടലും നിർവഹിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts